അരളി അതിന്റെ നിലപാടുകൾ വ്യക്തമാക്കിയതായിരുന്നു കഴിഞ്ഞ പോസ്റ്റ്.അതിൽ അനൊണിയായി കമന്റ് എഴുതിയ സുഹൃത്ത്,മിശ്രവിവാഹം അംബെദ്ക്കറുടെ നിലപാടല്ലന്ന് സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ അരളിയുടെ നിലപാട് അല്പം കൂടി വിപുലമായതിനാൽ അതും പോസ്റ്റാക്കുന്നു.
ഒരു വിഭാഗംപേര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ഇടുങ്ങിയ മനോഭാവമോ സമീപനമോ ആയിരുന്നില്ല ഇന്ത്യന്‍ ജാതി പ്രശ്നത്തിന്‍മേല്‍ ഡോ. ബി.ആര്‍ അംബേദ്കര് പുലര്‍ത്തിയിട്ടുള്ളത് എന്നത് നിസ്തര്‍ക്കമാണ്. ജാതി ചിന്തയില്‍ നിന്ന് വിമുക്തമായതോ സ്വത്വപ്രശ്നങ്ങളെ അംഗീകരിക്കുന്നതോ സാമൂഹ്യ ബഹുസ്വരതയെ സ്വീകരിക്കുവാന്‍ തയ്യാറുള്ളതോ ആയ വരേണ്യവിഭാഗത്തില്‍പ്പെടുന്ന ഒരു
ജനാധിപത്യകാരന്‍ എങ്ങനെ ദലിതുകള്‍ക്കോ അംബേദ്ക്കറൈറ്റുകള്‍ക്കോ ശത്രുവാകും? ‘ഒരു മേലാളന് ഒരുനല്ല മനുഷ്യനാകാനോ ഒരു നല്ല മനുഷ്യന് ഒരു മേലാളനാകാനോ കഴിയില്ല’ എന്ന അംബേദ്കര്‍ വാചകത്തിലെ മേലാളന്‍ സവര്‍ണ്ണനും നല്ലമനുഷ്യന്‍ കീഴാളനുമെന്ന് തെറ്റിദ്ധരിച്ച് നടക്കുന്നവരോട് എന്തുപറയാന്‍. മേലാളന്‍,
കീഴാളന്‍, ജനാധിപത്യകാരന്‍ തുടങ്ങിയ എല്ലാ സാമൂഹ്യവകഭേദങ്ങളും അതേരീതിയില്‍ തന്നെ ഏതുജാതിയിലും ഉപജാതിയിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ജാതിക്കെതിരായ സമരമുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കേണ്ടവ മാത്ര മ ല്ല ആത്മഗതമായി അവനവ ന്റെ നെഞ്ചിലേക്ക് തുരന്നിറക്കതു കൂടിയാണ് .
മിശ്രവിവാഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ദലിതനായ പുരുഷനും വരേണ്യയായ സ്ത്രീയും തമ്മിലുള്ളത് എന്നുള്ള ഒരു മുന്‍വിധിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്. മറിച്ചുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കിടയി ലുണ്ട് . എന്നു മാത്രമല്ല എല്ലാ വിഭാഗം മനുഷ്യര്‍ തമ്മിലും മിശ്ര വിവാഹം നടക്കതുല്ലാ. രു പരും ദലിതുകളല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങളോട് മുഖംതിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം ‘ദലിതുവൈകാരികന്മാര്‍ക്ക്’
ഉണ്ടെന്നുള്ളത് സമ്മതിക്കുമ്പോള്‍ തന്നെ അദലിതുകള്‍ക്കിടയില്‍ നടക്കുന്ന മിശ്രവിവാഹങ്ങളെക്കൂടി രാജ്യത്തെ ജാതിനിര്‍മ്മൂലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്വത്തില്‍ വിലയിരുത്തുവാനാണ് അരളിക്ക് താല്‍പര്യം.
അംബേദ്ക്കര്‍ പറയുന്നു “ഉപജാതികള്‍തമ്മിലുള്ള സംയോജനം സാദ്ധ്യമാണെന്ന് കരുതുകയാണെങ്കില്‍ ഉപജാതികളുടെ നിര്‍മ്മാര്‍ജനം തുടര്‍ന്ന് ജാതികളുടെ നിര്‍മ്മാര്‍ജനത്തിന് വഴിതെളിക്കുമെന്ന് എന്താണുറപ്പ്? പ്രത്യുത
ഉപജാതികളുടെ നശീകരണത്തോടെ പ്രക്രിയ അവസാനിക്കാനാണ് സാദ്ധ്യത(!). അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഉപജാതികളുടെ നാശം ജാതികളെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുവാനും ദ്രോഹകരമാക്കുവാനും അധികാരപൂര്ണ്ണമാക്കാനും മാത്രമേ ഉതകുകയുള്ളൂ”. (പേജ് നമ്പര്‍ 94, ജാതിനിര്‍മ്മൂലനം - പരിഭാഷ റ്റി.കെ. നാരായണന്‍, പ്രസാധകര്‍ ബഹുജന്‍ സാഹിത്യഅക്കാദമി) ഉപജാതികളുടെ ലയനം, ഉപജാതികളുടെ നിര്‍മ്മൂലനം മാത്രമേ സാദ്ധ്യമാക്കുന്നുള്ളൂ എന്നും മറിച്ച് സമഗ്രമായൊരു ജാതിനിര്‍മ്മൂലനത്തിന് അതുകാരണമാകുന്നില്ല എന്നുതന്നെ യാണ് അംബേദ്കര്‍ സൂചിപ്പിക്കുന്നത്. ഉപജാതികള്‍ കൂടിച്ചേര്‍ന്ന സംവിധാനങ്ങളായ എന്‍.എസ്സ്.എസ്സ്., എസ്സ്.
എന്‍.ഡി.പി. സമൂഹങ്ങളും അവതമ്മില്‍ നടക്കുന്ന പലവിധതര്‍ക്കങ്ങളും മുകളില്‍ പറഞ്ഞ അംബേദ്കറുടെ വാദങ്ങള്‍ക്ക് ഉദാഹരണമാകുന്നുണ്ട് . “യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണെന്ന് എനിക്ക് ബോദ്ധ്യമായിട്ടുണ്ട്. രക്തസംയോജനം മാത്രമേ ബന്ധുക്കളെന്ന വികാരം സൃഷ്ടിക്കുകയുള്ളു. ബന്ധുമിത്രാദികളെന്നുള്ള വികാരംപരമപ്രധാനമായി തീരാതെ ജാതിയാല്‍ സൃഷ്ടിക്കപ്പെട്ട വേറിട്ടുനില്‍ക്കല്‍ വികാരം-അന്യരാണെന്ന വികാരം-തിരോധാനം ചെയ്യുകയില്ല”. “ജാതിയെ തകര്‍ക്കാന്‍വേണ്ടിയുള്ള ഒരു യഥാര്‍ത്ഥ പരിഹാരമാണ് മിശ്രവിവാഹം. ജാതി യുടെ ലായകമായി മറ്റൊന്നും ഉതകുകയില്ല” (അതേ പേജ് അതേ പുസ്തകം).
‘മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുന്നത് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ബലം പ്രയോഗിച്ച് തീറ്റിക്കുന്നതുപോലെയാണ്’ - എന്ന് അംബേദ്കര്‍ പറയുന്നതിനെ സൂക്ഷ്മമായി വായിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ലാതെ സ്വാഭാവികമായി നടക്കേണ്ട കാര്യമാണ് മിശ്രവിവാഹം എന്ന അര്‍ത്ഥതലത്തില്‍ എത്തിച്ചേരാവുന്നതേ
യുള്ളു. ‘ശാസ്ത്രങ്ങളില്‍ (?) അധിഷ്ഠിതമായ ദ്രോഹകരമായ മതധാരണകള്‍ തുടച്ചുവൃത്തിയാക്കി മനസ്സ് ശുചിയാക്കുമ്പോള്‍ ആരുംപറയാതെതന്നെ അവനോ അവളോ മിശ്രവിവാഹം ചെയ്യട്ടെ’യെന്നുള്ള ‘ജാതിനിര്‍മ്മൂലന’മെന്ന പ്രസംഗത്തിനിടയില്‍ അംബദ്കര്‍ സ്വീകരിക്കുന്ന നിലപാട് ഇതിനെ ശരിവെക്കുന്നുമുണ്ട്. ബ്രാഹ്മണരേയും സവര്‍ണ്ണരേയും പറ്റി പറയുമ്പോള്‍ ‘അവന്‍മാരെ’ന്നും മറ്റും കൂടെചേര്‍ത്ത് പറയുന്നഅന്ധവൈകാരികത അവസാനിപ്പിച്ച് പുതിയകാലത്തിന് യോജിച്ച സംഘാടകരായി മാറുകയാണ് വേത്.‘ഞങ്ങളും-നിങ്ങളുമെന്ന ഞരമ്പു കുറുക്കലുകളല്ല, മറിച്ച് ‘നമ്മളെന്ന’ സാദ്ധ്യതയിലേക്കാണ് അംബേദ്കറിസത്തിന്റെ ആത്യന്തിക പ്രയാണം എന്ന് തിരിച്ചറിഞ്ഞ് സ്വയംമാറാന്‍ കഴിയാത്തവര്‍ ഒരു ‘ദലിതുകോളനി’ മാത്ര
മായി അംബേദ്കറിസത്തെ കേവലവത്കരിക്കുകയാണ് ചെയ്യുന്നത്. ദലിതര്‍ക്ക് ഭൂരിപക്ഷമില്ലാത്തതോ, ദലിതര്‍തന്നെ ഇല്ലാത്തതോ ആയ അംബേദ്കറൈറ്റ് മൂവ്മെന്റുകളും രാജ്യത്ത് വരുംകാലങ്ങളില്‍ സംഭവിക്കാനുള്ള സാദ്ധ്യതയാണ് നമ്മള്‍ കല്പ്പിക്കുന്നത് .
ചുരുക്കത്തില്‍ പ്രണയത്തിന്റെയോ സൌഹൃദത്തിന്റെയോ കാലത്ത് നടക്കുന്ന സംവാദങ്ങളിലൂടെ സംഭവിക്കുന്ന കൃത്യമായ രാഷ്ട്രീയ ബോദ്ധ്യപ്പെടലിന്റെ അടിസ്ഥാനത്തിലുള്ള മിശ്രവിവാഹങ്ങളാണ് കാലഘട്ടത്തിന്റെആവശ്യം. അത്തരം രാഷ്ട്രീയ ജീവിതങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹ്യപരിഷ്കരണ പ്രക്രിയയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഉപജാതികള്‍ തമ്മിലുള്ളതായാലും, ജാതികള്‍തമ്മിലുള്ളതായാലും, മതങ്ങള്‍തമ്മിലുള്ളതായാലും.
പുതിയൊരു സംസ്കാരം അവ ഉത്ഘാടനം ചെയ്യുന്നുണ്ട്. ഈ സത്യത്തെ ചുമ്മാതങ്ങ് നിരാകരിച്ചുകൂടാ.