സമത്വത്തിനു വേണ്ടിപൊരുതിയവർ,സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തവർ ,സാഹോദര്യത്തിനു വേണ്ടി ഉറക്കം വെടിഞ്ഞവർ,ഒളിഞ്ഞോ-തെളിഞ്ഞോ ഇവയിലേതെങ്കിലും സാമൂഹ്യചലനഗതിയുടെ ഭാഗമായും,ഭാഗമായികൊണ്ടിരിക്കുന്നവരുമായ ഓരോരുത്തരുടേയും ജീവശ്വാസത്തിൽ നിന്നുമുയിർകൊള്ളുന്നതായിരിക്കണം മനുഷ്യന്റെ സംഗീതം.
അസമത്വങ്ങളും, അനീതികളും,ദാരിദ്ര്യവും അജ്ഞരായമനുഷ്യരുടെ സൃഷ്ടികളാണന്നും നേരറിയാവുന്ന മനുഷ്യർക്ക് അവ അനായാസം തൂത്തെറിയാനാവുന്നതുമാണന്ന ചരിത്രസത്യം മറ്റുള്ളവരുടെ സമരജീവിതങ്ങളെ മുൻ നിർത്തി പാടിപകരേണ്ടതാണ് സംഗീതം.
ആഴത്തിലും പരപ്പിലും അനന്തമായി കിടക്കുന്ന ശാസ്ത്രീയസംഗീതത്തിലെ ഒരു തിരപോലും കോടാനുകോടി അധ്:സ്ഥിതരും സ്ത്രീകളും അധ്വാനിക്കുന്നവരുടേതുമായി അലയടിക്കാതിരുന്നത് യാദൃശ്ചികമല്ല.മാനവസംഗീതത്തിന്റെ കൂട്ടകൊല നൂറ്റാണ്ടുകൾക്കപ്പുറം അരങ്ങേറുകയും ജഡമാത്രമായതിനെ വെള്ളപൂശി വേഷംകെട്ടിക്കുകയും ചെയ്തുകൊണ്ടുമാത്രമാണത്.അധ്:സ്ഥിതരിൽ നിന്നും സ്ത്രീകളിൽ നിന്നും അധ്വാനിക്കുകയും വിയർപ്പൊഴുക്കുകയും ചെയ്യുന്ന എല്ലാവരിൽ നിന്നും ‘എന്നെ കാത്തുകൊള്ളേണമേ’ എന്ന യാചനകളായി സംഗീതകീർത്തനങ്ങൾ അധ്:പതിക്കുകയും ഈ ലോകത്തിന്റെ അധ്വാനഫലത്തെ അത്യാർത്തിയോടെ ഭോഗിക്കുകയും ,അധ്വാനിക്കുന്നവരെ പുശ്ചിച്ചുകൊണ്ട് മറ്റൊരുലോകത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നതായി ശാസ്ത്രീയസംഗീതത്തിന്റെ സൌന്ദര്യ നിയമങ്ങൾ മാറ്റിയെഴുതിയതും യാദൃശ്ചികമല്ല.ഭൂരിപക്ഷത്തിനെ ചൂഷണം ചെയ്തു കൊണ്ട് ഒരു ന്യൂനപക്ഷത്തിന്റെ സുഖ -അധികാരം സ്ഥാപിക്കുകയെന്ന കേവലപ്രാകൃതകൌശലം മാത്രമായിരുന്നു അതിനു പിന്നിൽ.
വരേണ്യ-പുരുഷ വീരസ ശൃംഗാരത്തിൽ നിന്നും ലജ്ജയും.കൃതിമ ഭയവും കലർന്ന ഭക്തി-മോക്ഷ പുകമറകളിൽ നിന്നും അഭിമാനവും സ്ഥൈര്യവും ജനാധിപത്യ കരുത്തുമുള്ള മനുഷ്യാംശങ്ങളിലേക്ക് ശാസ്ത്രീയ സംഗീതം ഉയരേണ്ടതുണ്ട്.
എ.ഡി.ഏഴാം നൂറ്റാണ്ടിൽ ഉണ്ടാക്കിയെടുത്ത ആയുധമേന്തിയ വരേണ്യ-പുരുഷ-സ്ത്രീ സാങ്കല്പിക കഥാപാത്രങ്ങളെ ആരാധിക്കുന്ന ജനാധിപത്യ വിരുദ്ധ അശാസ്ത്രീയ മൂഡതകളിൽ നിന്നും ആധുനിക സംഗീതം സ്വതന്ത്രമാകേണ്ടതുണ്ട്.
മനുഷ്യരും അവരുടെ നിലനില്പിനായുള്ള പോരാട്ടങ്ങളും ജയപരാജയങ്ങളും പ്രയാണങ്ങളും ഭയങ്ങളും അത്ഭുതങ്ങളും സ്വപ്നങ്ങളും ആവേശങ്ങളും കരുണകളും കാമങ്ങളും വാത്സ്ല്യങ്ങളും ആദരാഭിമാനങ്ങളും ആഘോഷങ്ങളും നിറഞ്ഞ ജീവിതമായിരിക്കണം ഒരു ജനാധിപത്യ സമൂഹത്തിന്റെ സംഗീത സാഹിത്യം.
ക്വാണ്ടം ലോകത്തെ കെട്ടുപിണയൽ— ‘പട്ടുനൂൽപ്പുഴു’വിൻ്റെ
കഥാപരിസരം................ എസ്. ഹരീഷിൻ്റെ പുതിയ നോവെൽ
പട്ടുനൂൽപ്പുഴുവിനെക്കുറിച്ച്
-
“ഈ ലോകത്ത് എന്തും സംഭവിക്കാം, മരങ്ങൾ ഓടിമറയാം, സമയത്തിന് വേഗം കൂടാം കുറയാം,
നിന്ന നിൽപ്പിൽ ആളുകൾ അപ്രത്യക്ഷമാകുകയും മറക്കപ്പെടുകയും ചെയ്യാം. ഒരിടത...
3 weeks ago