Sunday, 12 September 2010

അംബേദ്കറുടെ ഇസ്ലാം വിരോധം !

ആമുഖം:-ഞാനിട്ട ‘കൈവെട്ടും മുസ്ലീം പ്രതിനായകത്വവും’ എന്ന പോസ്റ്റില്‍ ശ്രീ.മുരളി(murali)-യുടെ കമന്റില്‍, അംബേദ്ക്കറൈറ്റുകള്‍ക്ക് മുസ്ലീം ജനതയോടുള്ള സാഹോദര്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. അത്, ബുദ്ധമതത്തെ നശിപ്പിച്ച മതമാണ് ഇസ്ലാം എന്നതുകൊണ്ടാണത്രെ !. വായൂജിത് (വിഹഗ വീഷണം)സമാനമായൊരു നിരീക്ഷണമാണു നടത്തിയിരിക്കുന്നത്. സംഘപരിവാരങ്ങളുടെ നിരവധി കമന്റുകളില്‍ "മുസ്ലീം ഭീകര"രില്‍ നിന്നും ദലിതരെ രക്ഷപെടുത്തേണ്ടതിന്റെ ആവശ്യവും സമൂഹത്തെ ശുദ്ധീകരിക്കേണ്ടുന്ന അടിയന്തര കടമയും അക്കമിട്ടു പറയുന്നു. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുസ്ലീം പേടി കാരണം ഏതാണ്ട് ഉന്മാദാവസ്ഥയിലുമാണ്. യുക്തിവാദികള്‍, മാര്‍ക്സിസ്റ്റുകള്‍, തികഞ്ഞ മാനവികതാവാദികള്‍(?) എന്നിവര്‍  ആഗോളഭീകരരായി ഇസ്ലാമിനെ കാണുമ്പോള്‍, കീഴാളപക്ഷത്തുനിന്നും ചിലതു സൂചിപ്പിക്കേണ്ടിവരുന്നു.

ഇന്ത്യാചരിത്രത്തില്‍ അതിക്രമങ്ങളുടേയും  അധിനിവേശങ്ങളുടെയും ഭരണാധികാര സ്ഥാപനങ്ങളുടെ തകര്‍ച്ചകളുടെയും കഥകള്‍ ഒരുപാടുണ്ട്. അതില്‍  ബുദ്ധമതത്തിന്റെ തകര്‍ച്ചയില്‍ ഇസ്ലാംഭരണാധികാരികളുടെ പങ്ക് അംബേദ്ക്കര്‍ ഊന്നിപ്പറയുന്നുമുണ്ട്. പക്ഷേ എന്തുകൊണ്ട് 'ബ്രാഹ്മണിസം' തകര്‍ന്നില്ല എന്ന ചോദ്യം നിര്‍ണായകമാണ് ! ബുദ്ധമതത്തിന്റെ തകര്‍ച്ചയോടൊപ്പം തന്നെ ബ്രാഹ്മണിസത്തിന്റെ ബീഭത്സമായ ഉയിര്‍ത്തെഴുന്നേല്‍ക്കലാണ് ദലിതുകളുടെയും മറ്റ് പാര്‍ശ്വവത്കൃതരുടെയും വിമോചനത്തിന് വിലങ്ങു തടിയാകുന്നത്. മൌര്യ രാജാധികാരത്തെ തകര്‍ത്തുകൊണ്ടാണ് ബ്രാഹ്മണാധിപത്യത്തിന്റെ സുദീര്‍ഘകാലം തുടങ്ങുന്നത്. ചില ഇടുങ്ങിയ മതബോധമുള്ള മുസ്ലീം ഭരണാധികാരികള്‍ ബ്രാഹ്മണിസവുമായി സന്ധിചെയ്ത് സ്വയം വരേണ്യവല്‍ക്കരിക്കുകയും ചെയ്തു. ഇവരുടെ ചിന്താശൂന്യതയാണ് ബുദ്ധമതത്തിന്റെ സര്‍വ്വനാശത്തിനു വഴിയൊരുക്കിയത്. ഇതേ സമയം ഇസ്ലാമിക നൈതികത ഉള്‍കൊണ്ട് ചില ഭരണാധികാരികള്‍ എടുത്ത നടപടികള്‍ കീഴാള ജനസമൂഹത്തിന്റെ അതിജീവനത്തിനും കാരണമായി എന്ന് ഗെയില്‍ ഓംവേദ് നിരീക്ഷിക്കുന്നു. (കീഴാള മുന്നേറ്റമായ ഭക്തിപ്രസ്ഥാനത്തിനു കാരണമായത് ഇസ്ലാമിക ദാര്‍ശനിക പദ്ധതികളായിരുന്നുവെന്നും കൂടി അവര്‍ പറയുന്നുണ്ട്).അതായത് ഏറ്റുമുട്ടലിന്റേയും ഇഴുകിച്ചേരലിന്റേയും വഴിയില്‍ ഭരണകൂടം സ്ഥാപിക്കപ്പെടുമ്പോള്‍, മതം എന്ന നിലക്ക്  കീഴാള ജനതയെ വലിയതോതില്‍ ആകര്‍ഷിക്കുകയും അഭയം കൊടുക്കുകയും ചെയ്തത് ഇസ്ലാമാണ്. മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണമാകുകയും ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ വിജയവും ഹിന്ദു നവോത്ഥാന പരിശ്രമങ്ങളും ഇസ്ലാമിന്റെ അപരത്വവത്ക്കരണവും അന്യവത്ക്കരണവും ഏതാണ്ട് പൂര്‍ണ്ണമായി. ദേശീയ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നമുക്കിത് വായിച്ചെടുക്കാം. ഹിന്ദു മധ്യവര്‍ഗ്ഗബോധം കഥകളിലൂടെയും രൂപകങ്ങളിലൂടെയും നിര്‍മ്മിച്ചെടുത്ത് അടിത്തട്ടിലേക്കു വ്യാപിപ്പിച്ചതാണ് ദേശത്തെ ‘നെടുകേ പിളര്‍ന്നവര്‍ ‘ എന്ന മുസ്ലീമിനുള്ള ഖ്യാതി. അതിന്റെ വര്‍ത്തമാനകാലതുടര്‍ച്ചയാണ് ‘മതരാഷ്ടം’, ‘സദാചാരകോടതി” (ശരിയത് / താലിബാന്‍) എന്നീ ‘ഭീകര രൂപങ്ങളെ’ ന്യൂനപക്ഷ വര്‍ഗ്ഗീയഭീകരതയായി അടയാളപ്പെടുത്തുകയും രണ്ടാംതരം പൌരത്വം കല്പിക്കുകയും ദേശക്കൂറ് തെളിയിക്കേണ്ടത് ബാധ്യതയാവുകയും ചെയ്യുന്നത്. അതിന് കമ്മ്യൂണിസ്റ്റെന്നോ, സോഷ്യലിസ്റ്റന്നോ ഭേദമില്ല (കെ.ഇ.എന്‍/പോക്കര്‍ എന്നിവരുടെ ഗതികേട് നോക്കണേ!).മുപ്പത് കോടി ജനസംഖ്യയുള്ളൊരു മത സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ഒരു ചെറിയ പ്രസ്ഥാനത്തെ നോക്കിയാണ് ഈ ഹാലിളക്കം എന്നറിയണം.
          

ഇസ്ലാംപേടി എനിക്കും ഉണ്ടായിരുന്നുവെന്ന് തുറന്നു സമ്മതിക്കുന്നു. കാരണം ഒരടഞ്ഞ മത സമൂഹമായായിരുന്നു ഇക്കാലമത്രയും അത് നിലനിന്നത്. എന്നാല്‍ ഉല്പതിഷ്ണുക്കളായ ഒരു
വിഭാഗം സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുകയും കീഴാളപ്രസ്ഥാനങ്ങളോട് ഐക്യപ്പെടുകയും ചെയ്യുന്നു. ചെങ്ങറ പോലെ നിര്‍ണ്ണായകവും, ചരിത്രപരവുമായ ഒരു സമരത്തിനെ എല്ലാ മുഖ്യധാരാ പ്രസ്ഥാനങ്ങളും എതിര്‍ക്കുകയും അവഗണിക്കുകയും ചെയ്ത ഘട്ടത്തില്‍ ‘സോളിഡാരിറ്റി’യെന്ന യുവജന സംഘടനയാണ് സഹായവുമായെത്തിയതെന്ന് , സലീന പ്രാക്കാനം (മാധ്യമം ആഴ്ചപ്പതിപ്പില്‍) അനുസ്മരിക്കുന്നു. ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച്  അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ,  നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു. കൂടാതെ NCHRO, PUCL ഉം സഹായിച്ചു. (ഭീകരന്മാരുടെ അജണ്ടയെന്നും പറഞ്ഞ് ചാടി വീഴുമെന്നറിയാം).
 

ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം പത്രവും ആഴ്ചപ്പതിപ്പും പൌരസമൂഹത്തിനു മുന്നില്‍ വന്‍സംവാദ സാദ്ധ്യതയാണ് തുറന്നത്. അതിലൂടെയാണ് ദലിത് വിഷയങ്ങളും സംവാദങ്ങളും കുറേയെങ്കിലും പുറത്തു വന്നത്.(മാതൃഭൂമി ആഴ്ച്പ്പതിപ്പ് പിന്നീടാണ് ഈ ലൈനെടുത്തത്). മൂലധന ശേഷി തീരെയില്ലാത്ത ഒരു സമൂഹത്തിന് അതുണ്ടാക്കിയ ഗുണം ചെറുതല്ല.

അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.
               

21 comments:

 1. അംബേദ്ക്കറെ ഇസ്ലാം വിരുദ്ധനായി സ്ഥാപിക്കുന്നവരുടെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്. വിഭജനനാന്തര ആധുനിക-ജനാധിപത്യ ഭരണ സംവിധാനത്തില്‍ സംവരണം അടക്കം ന്യുനപക്ഷ പദവിയും പരിഗണനകളും സ്ഥാപിച്ചു കൊടുത്തത് മഹാനായ ബാബാസാഹിബ് അംബേദ്ക്കര്‍ തന്നെയാണ്. ഈ പരിരക്ഷകളും സിവില്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാവാന്‍ മുസ്ലീം സമൂഹത്തിനു കാരണമായിട്ടുണ്ട്. അതിന്റെ ആന്തരികമായ ശേഷി ബഹുസ്വരതയെ നിര്‍ണയിക്കുന്ന വ്യവഹാരമായി നിലനില്‍ക്കും. അത് ന്യൂനപക്ഷ വര്‍ഗീയതയെന്ന കമ്മ്യ്യുണിസ്റ്റ്/(കു)യുക്തിവാദങ്ങളില്‍ തട്ടി തകരുന്നതല്ല.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഇസ്ലാമിലൂടെ ദലിത് മോചനം സ്വപ്നം കാണുന്നവര്‍ വലിയ അബദ്ധത്തിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്.ജാതിയില്ല എന്നുപറഞ്ഞ് ഇസ്ലാമിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് വ്യവസ്ഥാപിതമായ ജാതി മാത്രമേ ഇല്ലാതുള്ളൂ. മനസ്സിലെ ജാതിചിന്ത എല്ല മുസ്ലീങ്ങള്‍ക്കുമുണ്ട്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയുടെ ഇരകളായിരുന്ന ദളിതരാണ്‌ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് ഇന്നത്തെ മുസ്ലീങ്ങളായത് എന്ന ഒരു ചരിത്രം ഉണ്ട്. എന്നാല്‍ ഇന്നു ഏതെങ്കിലും മുസ്ലീമിനോട് അവരുടെ മുന്‍തലമുറ പുലയന്‍മാരായിരുന്നു എന്നു പറഞ്ഞുനോക്ക്. തങ്ങള്‍ പഴയ ബ്രാഹ്മണരായിരുന്നു എന്ന് തൊലിയുടെ നിറവും സൌന്ദര്യവുമൊക്കെ താരതമ്യം ചെയ്ത് തെളിയിച്ചുതരും . അല്ലെങ്കില്‍ അറബിനാട്ടില്‍ നിന്നും കുടിയേറിയവരുടെ പിന്‍തലമുറ എന്നു പറയാനാണിഷ്ട്ടം. സൌന്ദ്ര്യത്തൊടും നിറത്തോടുമുള്ള ഇവരുടെ ഒബ്സെഷന്‍ എടുത്തുപറയേണ്ടതാണ്‌. അതുകൊണ്ട് ഇസ്ലാമിലെക്ക് ചേക്കേറിയാലും ദലിതരെ ജാതിയും അയിത്തവും വേട്ടയാടിക്കൊണ്ടിരിക്കും .
  ദലിതരെ എളുപ്പം വശത്താക്കാന്‍ കഴിയും എന്നു ചിന്തിക്കുന്നതിന്‌ അവര്‍ക്ക് പല കാരണങ്ങളുണ്ട്. ദലിതരെക്കൊണ്ട് ഇസ്ലാമിനു പല ലക്ഷ്യങ്ങളുമുണ്ട്.

  1. ദളിതരുടെ പ്രശ്നങ്ങള്‍ ആരും ഏറ്റെടുക്കാനില്ല. അതില്‍ ഇടപെട്ടാല്‍ അവരെ എളുപ്പം സ്വാധീനിക്കാം .
  2. ദലിതര്‍ പൊതുവെ വിവരം കെട്ടവരാണ്‌. എന്തെങ്കിലും പറഞ്ഞു പറ്റിക്കാം.

  3. ദലിതര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്‌. തീവ്രവാദപ്രവര്‍ത്തനങ്ങള്ക്ക് അവരെ ഉപയൊഗിക്കാന്‍ ഇതു സൌകര്യമാകും.
  4. ദലിതര്‍ പൊതുവേ ഹിന്ദു നാമധാരികളാണ്‌. മുസ്ലീങ്ങളുടെ പേരു ചീത്തയാക്കാതെ തന്നെ ഇവരെകൊണ്ട് കാര്യം നടത്താം .

  മുസ്ലീം സംഘടനകളുടെ ഇത്തരം തന്ത്രങ്ങളില്‍ വീണുപോവാതെ ശ്രദ്ധിക്കെണ്ടതും സംരക്ഷിക്കേണ്ടതും  ഇന്നത്തെ തലമുറയിലെ അറിവും ചിന്താശേഷിയുമുള്ള ദലിത് യുവതതന്നെയാണ്‌.ക്രിസ്തുമതത്തിനോ ഹിന്ദു മതത്തിനോ ഇസ്ലാമിനോ ദലിതരെ ഉദ്ധരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല എന്ന വസ്ഥുത ദലിതര്‍ മനസ്സില്ലാക്കേണ്ടതാണ്‌. മറ്റാരെങ്കിലും വന്ന് തങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുതരും എന്ന മൂഡതയില്‍ നിന്നും ദലിതര്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്ത്തിക്കണം .

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ദലിതരെ എളുപ്പം വശത്താക്കാന്‍ കഴിയും എന്നു ചിന്തിക്കുന്നതിന്‌ അവര്‍ക്ക് പല കാരണങ്ങളുണ്ട്. ദലിതരെക്കൊണ്ട് ഇസ്ലാമിനു പല ലക്ഷ്യങ്ങളുമുണ്ട്.

  1. ദളിതരുടെ പ്രശ്നങ്ങള്‍ ആരും ഏറ്റെടുക്കാനില്ല. അതില്‍ ഇടപെട്ടാല്‍ അവരെ എളുപ്പം സ്വാധീനിക്കാം .
  2. ദലിതര്‍ പൊതുവെ വിവരം കെട്ടവരാണ്‌. എന്തെങ്കിലും പറഞ്ഞു പറ്റിക്കാം.

  3. ദലിതര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്‌. തീവ്രവാദപ്രവര്‍ത്തനങ്ങള്ക്ക് അവരെ ഉപയൊഗിക്കാന്‍ ഇതു സൌകര്യമാകും.
  4. ദലിതര്‍ പൊതുവേ ഹിന്ദു നാമധാരികളാണ്‌. മുസ്ലീങ്ങളുടെ പേരു ചീത്തയാക്കാതെ തന്നെ ഇവരെകൊണ്ട് കാര്യം നടത്താം .

  മുസ്ലീം സംഘടനകളുടെ ഇത്തരം തന്ത്രങ്ങളില്‍ വീണുപോവാതെ ശ്രദ്ധിക്കെണ്ടതും സംരക്ഷിക്കേണ്ടതും  ഇന്നത്തെ തലമുറയിലെ അറിവും ചിന്താശേഷിയുമുള്ള ദലിത് യുവതതന്നെയാണ്‌.ക്രിസ്തുമതത്തിനോ ഹിന്ദു മതത്തിനോ ഇസ്ലാമിനോ ദലിതരെ ഉദ്ധരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല എന്ന വസ്ഥുത ദലിതര്‍ മനസ്സില്ലാക്കേണ്ടതാണ്‌. മറ്റാരെങ്കിലും വന്ന് തങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുതരും എന്ന മൂഡതയില്‍ നിന്നും ദലിതര്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്ത്തിക്കണം .

  ReplyDelete
 6. കലിപ്പേ,

  എവിടുന്ന് കിട്ടി ഈ നിരീക്ഷണങ്ങളൊക്കെ. ക്യസ്ത്യാനികള്‍ക്കുമ്മുസ്ലിംഗള്‍ക്കും ദലിതരെ ഉദ്ദരിക്കുന്നതില്‍ യാതൊരു താല്പര്യവും ഇല്ല സമ്മതിച്ചു. പിന്നെ ആര്‍ക്കാണ് താല്പര്യവും ആത്മാര്‍ഥതയും ഉള്ളത്. സിപി എം നാണോ, അതോ ബ്രാഹ്മണ കോണ്‍ഗ്രസ്സിനോ. എന്തോന്നാണ് മാഷെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.മുസ്ലിംഗള്‍ക്ക് പ്രതിരോധിക്കാനും, ആളെയിറക്കാനും ദലിതുകളെ ആവശ്യമില്ല സുഹ്യത്തെ. അതിന് അതിനകത്തു തന്നെ ഇഷ്ടം പോലെ ആളുണ്ട്. എന്നാല്‍ ദലിതുകളെ ഉപയോഗിച്ച് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇരകള്‍ ആരായിരുന്നുവെന്ന് വെറുതെ ഒരു കണക്കെടുത്ത് നോക്കുക. ദലിതുകള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന സിപി എം നും, ദലിതനെ ഹിന്ദുവാക്കാന്‍ നടക്കുന്ന (അതിന്റെ ഗുട്ടന്‍സ് ചാവേറുകളെ കിട്ടാനാണ്) സംഘപരിവാരത്തിനും വേണ്ടി മരിച്ചു വീണത് ദലിതനാണ്. അല്ലാതെ ഒരു ദലിതനും മുസ്ലിംഗള്‍ക്ക് വേണ്ടിയല്ല മരിച്ചത്. എന്തെങ്കിലും അന്തക്കേട് എഴുതി വെക്കുമ്പോള്‍ അല്പം ചരിത്രവും ഭൂമി ശാസ്ത്രവും ഒക്കെ പഠിക്കണം. ദലിതന്റെ മുസ്ലിമ്മിന്റെയും അടിസ്ഥാന പ്രശ്നങ്ങളില്‍ ഒരു പക്ഷെ ദളിതനും മുസ്ലിമും ജനകീയ പോരാട്ടത്തില്‍ ഒരൂഭൂമികയില്‍ അണീ നിരന്നിരിക്കാം. എന്നാല്‍ അത് ദളിതരെ മുഴുവന്‍ ഇസ്ലാമാക്കി ക്കളയാം എന്ന മൌഡ്യത്തിലല്ല. സമാന പ്രശ്നങ്ങള്‍ക്കിടയിലെ കൂട്ടായ്മ എന്ന നിലക്കാണ്.

  മുസ്ലിംഗള്‍ക്കിടയില്‍ തങ്ങള്‍ പഴയ ബ്രാഹ്മണരായിരുന്നു എന്ന് പറയുന്ന ഒരു കൂട്ടര്‍ ഉണ്ട് എന്ന് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. ഏതയാലും ഞാനടക്കമുള്ള മുസ്ലിംഗള്‍ തൊലികറുത്തവരാണ്. എന്റെ മുന്‍ തലമുറയില്‍ ആരും മുസ്ലിം ബ്രാഹ്മണ പാരമ്പര്യം പറഞ്ഞതായി അറിവില്ല. എവിടെയെങ്കിലും കയറി ഞാന്‍ ബ്രാഹ്മണ മുസ്ലിമാണ് എന്ന് പറഞ്ഞതായി അറിവില്ല. ഇനി അങ്ങനെ വല്ലടിത്തും ഉണ്ടെങ്കില്‍ അത് ഈ നാട്ടില്‍ ഉണ്ടായൈരുന്ന ഇപ്പോഴും നടമാടുന്ന സവര്‍ണ ജാത്യാചാരഥ്തിന്റെ അളിഞ്ഞ ശേഷിപ്പുകള്‍ എവിടെയൊക്കെയോ ബാക്കിയുണ്ട് എന്നാണ് മനസ്സിലാക്ക്കേണ്ടത്.

  കലിപ്പ് ഒരു ദലിതനാണോ എന്ന് വ്യക്തമാക്കിയാല്‍ ഉപകാരമായിരുന്നു. ആദ്യം ഇപ്പോള്‍ ചാവേറുകളായി കൊണ്ടിരിക്കുന്ന ദലിത്സഹോദരങ്ങളെ സി പി എം ല്‍ ന്നിന്നും സംഘപരിവാരത്തില്‍ നിന്ന് രക്ഷിക്കൂ.എന്നിട്ട് മുസ്ലിംഗളില്‍ നിന്നും രക്ഷിക്കാം. കാരണം ഹിന്ദു എന്ന വികാരം സ്യഷ്ട്റിച്ച് ആര്‍ എസ് എസില്‍ നിന്നും പുറത്ത് ചാടിയ പ്രകാശന്റെ അനുഭവം ഒന്ന് വായിക്കൂ എന്നിട്ടാവാം ഉപദേശം. താങ്കള്‍ ഒരു ദള്ളിതനാണെങ്കില്‍ നാലാം ക്ലാസുകാരന് മനസ്സിലാകുന്ന മുസ്ലിംഗളുടെ ഈ തന്ത്രത്തില്‍ വീണു പോകുന്ന താങ്കളുടെ തന്നെ നേതാക്കന്മാരെ വെറും ഉണ്ണാക്കന്മാരായ്യി കണ്ടത് സഹതാപം അര്‍ഹിക്കുന്ന കാര്യം തന്നെയാണ്.

  അപ്പോള്‍ മുസ്ലിംഗളില്‍ നിന്നും സാര്‍ ദളിതനെ വിട്ട് പിടിക്കൂ. എന്നിട്ട് ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ. ഉണരുമ്പോള്‍ പറയണം. കൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാണാന്‍ ആരെങ്കിലുമൊക്കെ വേണ്ടേ.

  ReplyDelete
 7. ജോക്കറുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം ഞാന്‍ എഴുതിയതില്‍ തന്നെ ഉണ്ടല്ലോ. സംഘപരിവാറും സി പി എമ്മും പയറ്റിയ അതേ തന്ത്രം ഇപ്പൊള്‍ മുസ്ലീമും ഇറക്കുന്നു.
  മറ്റാരും ദലിതനെ സഹായിക്കാന്‍ വരില്ല എന്നാണ്‌ ഞാന്‍ പറഞ്ഞത്. ആരെങ്കിലും വന്നു ഉദ്ധരിച്ചുകളയും എന്നു കരുതി കാത്തുനില്‍ക്കെണ്ട. അങ്ങനെയാരെങ്കിലും വന്നാല്‍ അവരെ കണ്ണുമടച്ച് വിശ്വസിച്ച് സ്വാഗതം ചെയ്യുകയും വേണ്ടാ എന്നാണ്‌.
  മുസ്ലീങ്ങളുടെ ഇടയില്‍ ആളുകള്‍ ഇല്ലാഞ്ഞിട്ടാണ്‌ എന്നല്ല ഞാന്‍ പറഞ്ഞത്. പേരു ചീത്തയാകാതിരിക്കാന്‍ ഹിന്ദു പെരുള്ള ചാവേറുകളെ കിട്ടിയാല്‍ കൊള്ളാമല്ലോ. എന്തായാലും ചാവേറുകളെ കിട്ടാന്‍ വേണ്ടിയാണല്ലോ എല്ലവരും ദളിതന്റെ പിന്നാലെ പോകുന്നത്. മുസ്ലീം മാത്രം അവരെ ഉദ്ധരിക്കാന്‍ ചെല്ലുന്നതാണന്ന് എന്തിന്‌ കരുതണം.
  പിന്നെ ബ്രാഹ്മണ പാരമ്പര്യത്തിന്റെ കാര്യം . താങ്കളടക്കമുള്ള മുസ്ലീങ്ങള്‍ തൊലി കറുത്തവരാണ്‌ എന്നത് വെള്ലക്കരന്റെ തൊലിയുമായി താരതമ്യം ചെയ്തിട്ടാണോ. എങ്കില്‍ അതിനിവിടെ പ്രസക്തിയില്ല. നമ്മുടെ നാട്ടില്തന്നെ എല്ല മതത്തിലും തൊലി വെളുത്തവരും കറുത്തവരുമുണ്ട് എന്നത് കാണാത്തതോ. താങ്കള്‍ കറുത്ത മുസ്ലീമാണെങ്കില്‍ ആരും താങ്കളോട് തൊലിവെളുപ്പിന്റെ മാഹത്മ്യത്തെപറ്റി പറയില്ല. അതിന്റെ കാരണം  മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. മറ്റോരു മതത്തിലെ സവര്‍ണ്ണനോടോ തൊലി വെളുത്തവനോടോ മാത്രമേ അവര്‍ ഇതൊക്കെ പറയൂ.

  ഇവിടെ ആരെയും രക്ഷിക്കണം എന്നത് എന്റെ ലക്ഷ്യമല്ല. പക്ഷേ മുസ്ലീങ്ങളുടെ ദലിത് പ്രേമം കണ്ടപ്പോള്‍ അതിനെക്കുറിച്ച് എന്റെ ചിന്തകള്‍ പങ്കുവച്ചു എന്നു മാത്രം.
  വ്യക്തികളോടു മാത്രമല്ല ചിന്തകളോടും ജാതി ചോദിക്കുന്ന തങ്കളുടെ നിലപാട് ജാതി വ്യവസ്ഥകളുടെ അളിഞ്ഞ ശേഷിപ്പിന്റെ ദൃഷ്ട്ടാന്തമാണ്‌.

  ReplyDelete
 8. കലിപ്പ്,മറ്റാരെങ്കിലും വന്ന് തങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുതരും എന്ന മൂഡതയില്‍ നിന്നും ദലിതര്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്ത്തിക്കണം . താങ്കൾ ഇങ്ങനെയൊക്കെ ഉപദേശിക്കുമ്പോൾ,ആവശ്യമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ഉണ്ട്.ഒരു നൂറ്റാണ്ടിന്റെ സംഘടിത പ്രതിരോധത്തിന്റെ ചരിത്രം പരിശോധിച്ചാൽ മതി.അവിടെയൊന്നും ഏതെങ്കിലും മതങ്ങളേ കൂട്ടുപിടിച്ചായിരുന്നില്ല.രക്ഷപെടാനുള്ള വഴി അന്വേക്ഷിക്കുന്നതിനിടയിൽ മതങ്ങളെ പോലെ തന്നെ രാഷ്ട്രീയ പ്രത്യശാസ്ത്രത്തേയും സ്വീകരിച്ചിട്ടുണ്ട്.വഴിയേ പറയാം.
  ഇക്കാലത്തും അങ്ങ്നെയാണ് എന്ന താങ്കളുടെ നിരീക്ഷണം അല്പം കടന്നു പോയി.(അതൊ കണ്ടിട്ടും കണ്ടില്ലന്നു നടിക്കുകയോ?)

  ReplyDelete
 9. കലിപ്പ്.
  ദലിതരെ എളുപ്പം വശത്താക്കാന്‍ കഴിയും എന്നു ചിന്തിക്കുന്നതിന്‌ അവര്‍ക്ക് പല കാരണങ്ങളുണ്ട്. ദലിതരെക്കൊണ്ട് ഇസ്ലാമിനു പല ലക്ഷ്യങ്ങളുമുണ്ട്.
  1. ദളിതരുടെ പ്രശ്നങ്ങള്‍ ആരും ഏറ്റെടുക്കാനില്ല. അതില്‍ ഇടപെട്ടാല്‍ അവരെ എളുപ്പം സ്വാധീനിക്കാം .
  താങ്കൾക്ക്,ദലിത് പ്രസ്ഥാനങ്ങളെ കുറിച്ചോ,മുസ്ലീം പ്രസ്ഥാനങ്ങളെ കുറിച്ചോ ഒരു ചുക്കും അറിയില്ലന്നു വ്യക്തം.അടുത്ത കാലത്ത് നടന്നൊരു സമരത്തെ(ചെങ്ങറ)ഞാൻ സൂചിപ്പിച്ചിരുന്നു.അതിന്റെ നേതൃത്വം പൂർണ്ണമായി ളാഹ ഗോപാലൻ എന്നൊരു ദലിതന്റെ കൈയ്യിലാണ്.ധാരാളം മനുഷ്യാവകാശ പ്രവർത്തകരും,പ്രസ്ഥാനങ്ങളും(അതിൽ ,ഗീവർഗീസ് മാർ കുറിലോസ് മെത്രാപോലീത്ത വരെ പെടും)ആ സമരത്തെ സഹായിച്ചിട്ടുണ്ട്‌.എന്നുകരുതി ആർക്കെങ്കിലും തട്ടിയെടുക്കാവുന്ന സമരമല്ല.ദലിതന്റെ നേതൃത്വത്തിൽ നടക്കുന്ന എല്ലാസമരങ്ങളുടേയും കഥ സമാനമാണ്.വിശ്വാസ വഴിയിൽ ബുദ്ധനെ യല്ലാതെ മറ്റാരെയും പിന്തുടരുന്നുമില്ല.അയ്യങ്കാളിയും.അംബേദ്ക്കറും മറ്റനേകം നേതാക്കളുടെ ഓർമകളുള്ളപ്പോൾ,മറ്റൊരു ദൈവത്തെയും അവരുടെ പ്രബോധനങ്ങളേയും സ്വീകരിക്കേണ്ടുന്ന ഗതികേട് ഞങ്ങൾക്കില്ല.മുസ്ലീം സാനിദ്ധ്യം കണ്ടെത്തുന്നത് മറ്റോരു രോഗം തന്നെ.

  ReplyDelete
 10. 2. ദലിതര്‍ പൊതുവെ വിവരം കെട്ടവരാണ്‌. എന്തെങ്കിലും പറഞ്ഞു പറ്റിക്കാം.
  ഇത് കലിപ്പിന്റെ ധാരണ.ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന മന്ദബുദ്ധികളാണല്ലെ?മുസ്ലീം.രണ്ടു തലമുറക്കു മുമ്പ് ഇങ്ങനെ പറയാൻ കഴിയുന്ന തരത്തിൽ സംഭവിച്ചിട്ടുണ്ട്.ഇന്നങ്ങനെയൊന്നു മല്ലന്ന് കലിപ്പ് മാറ്റി മനസ്സിലാക്കണം.
  3. ദലിതര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്‌. തീവ്രവാദപ്രവര്‍ത്തനങ്ങള്ക്ക് അവരെ ഉപയൊഗിക്കാന്‍ ഇതു സൌകര്യമാകും.
  എന്തൊക്കെയാണ് കലിപ്പേ ഈ പറയുന്നത്.ഗുജരാത്ത് കലാപം നടന്നപ്പോൾ,അതിൽ,മുസ്ലീം വംശ ഹത്യക്ക് നിയോഗിക്കപ്പെട്ടവരിൽ ദലിതരും,ആദിവാസികളുമുണ്ടായിരുന്നു.അതിന്റെ വിഷയം ചർച്ച ചെയ്തിരുന്നു.ഇവരുടെ ദുരിതങ്ങളുടെ കാരണം.മുസ്ലീമുകളുടെ കച്ചവട സാന്നിദ്ധ്യമാണന്ന് ബോധ്യപ്പെടുത്താൻ സംഘപരിവാരത്തിനായി.കാരണം,മുസ്ലീം സമുദായം ദലിതുകളോടും,ആദിവാസികളോടും അകലം പാലിച്ചിരുന്നു.അതാണ്,കലാപസമയത്ത് കച്ചവട സ്ഥാപനങ്ങൾ ആദ്യം തീവെച്ചത്.(ഈ കളി കേരളത്തിൽ ചിലവാകുമെന്ന് കലിപ്പു പോലും കരുതരുത്).

  ReplyDelete
 11. 4. ദലിതര്‍ പൊതുവേ ഹിന്ദു നാമധാരികളാണ്‌. മുസ്ലീങ്ങളുടെ പേരു ചീത്തയാക്കാതെ തന്നെ ഇവരെകൊണ്ട് കാര്യം നടത്താം .
  എന്തു നടത്തുന്ന കാര്യമാണ്,കലിപ്പു പറയുന്നത്?
  സുഹൃത്തെ,നൂറ്റാണ്ടുകളുടെ ദുരിത ചരിത്രമുള്ള ജനതയാണ് ഞങ്ങൾ.മൂലധത്തിന്റെ പരിമിതിയല്ലാതെ മറ്റൊന്നും അലട്ടുന്നില്ല.വിമോചനത്തിന്റെ വഴി അന്വേക്ഷിച്ചപ്പോൾ,മതങ്ങളിലേക്കും.തൊഴിൽ സമരങ്ങൾ നടത്തിയപ്പോൾ കമ്മ്യൂണിസത്തേയും സ്വീകരിച്ചിട്ടുണ്ട്.അവരെല്ലാം തിരിച്ചും ഉപയോഗിച്ചിട്ടുണ്ട്.ഇക്കാലത്തെ ദലിത് ജ്ഞാനബോധം തികച്ചും വ്യത്യസ്തമാണന്നു മനസ്സിലാക്കുക.താങ്കൾ സൂചിപ്പിച്ച ‘യുവത’ എല്ലാം തിരിച്ചറിയുന്നു.ആരുടേയും രക്ഷകർത്താവു ഭാവത്തെ നിരസിക്കുകയാണ്.

  ReplyDelete
 12. കലിപ്പേ,
  ചരിത്രപരമായി ഒറ്റപ്പെട്ടുപോയ അല്ലെങ്കില്‍ വേറിട്ട അസ്തിത്വമുള്ള ജനതയാണ് ആദിവാസികളും ദലിതരുമെല്ലാം. ഹിന്ദുത്വത്തിന്റെ നുകത്തില്‍ നിന്നും അവര്‍ ഇസ്ലാമിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കില്‍ വേറൊരു രക്ഷാമാര്‍ഗം കാണാത്തതിനാലും മനുഷ്യനെന്നുള്ള പദവിയെങ്കിലും കിട്ടുമെന്നുള്ളതുകൊണ്ടുമാണ്. ഇസ്ലാമില്‍ ചേക്കേറി അവര്‍ അത് നേടിയെടുത്തിട്ടുമുണ്ട് (കൃസ്തുമതത്തില്‍ പോയവരാണ് ഊമ്പിക്കപ്പെട്ടത്). ദലിത് മുസ്ലീങ്ങളില്ലാത്ത ഏക സംസ്ഥാനം കേരളം മാത്രമാണ്. ബാക്കി മുഴുവന്‍ ഇന്ത്യയിലും ഉള്ള മുസ്ലീങ്ങളില്‍ തൊണ്ണൂറ് ശതമാനവും ദളിതാവസ്ഥയിലും താഴ്ന്ന നിലവാരത്തില്‍ കഴിയുന്നവരാണ്. അങ്ങനെയാവാന്‍ കാരണം അവര്‍ ദലിതരില്‍ നിന്നും മതം മാറിയവരായതു കൊണ്ടാണ്. ദലിതന്റെ അധികാര-വിഭവദാരിദ്യം ഉണ്ടാക്കിയ പിന്നോക്കാവസ്ഥയെന്ന വികലാംഗത്വം അവര്‍ ഇസ്ലാമിലേക്കു ചേക്കേറിയപ്പോഴും മാറുന്നില്ലല്ലോ. ഇതിനു പരിഹാരമായുള്ള സംവരണം കേരളംപോലുള്ള ചില അപൂര്‍വ സംസ്ഥാനങ്ങളില്‍ മാത്രമേ മുസ്ലീമിനു കിട്ടുന്നുള്ളു. അതുകൊണ്ടാണ് ഇസ്ലാമില്‍ പോയ ദലിതര്‍ മറ്റ് ദലിതരെക്കാളും പിന്നോക്കത്തിലാകാന്‍ കാരണം. അധികാര-വിഭവ പങ്കാളിത്തം അര്‍ഹമായ തോതില്‍ കിട്ടിയാല്‍ മാത്രമേ ദുര്‍ബലരുടെ അടിമാവസ്ഥയും പിന്നോക്കാവസ്ഥയും മാറിക്കിട്ടുകയുള്ളു. അതിനുള്ള പോരാട്ടത്തില്‍ ദുര്‍ബലര്‍ ഒറ്റക്കു നിന്നാല്‍ മതിയാകുമെന്നത് തികച്ചും വിഢിത്തമാണ്. അനുഭവപരമായി അത് ശരിയുമല്ല. ഇസ്ലാമിലെ ഭൂരിപക്ഷവും ദലിതരായിരുന്നെന്നുള്ള ജൈവബന്ധവും ഇതുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിനെ ന്യായീകരിക്കുന്നുമുണ്ട്. ഇസ്ലാമിലേക്കു ചെല്ലുന്നവരേയും കൃസ്തുംമതത്തിലേക്കു ചെല്ലുന്നവരേയും ജാതിപരമായി തരം തിരിക്കാനുള്ള യാതൊരു ആത്മീയ പ്രത്യശാസ്ത്രവും ആ മതങ്ങളില്ല. എന്നാല്‍ അവിടെയും ജാതി വവേചനം നിലനില്‍ക്കുന്നെങ്കില്‍ അതിനുത്തരവാദി ഹിന്ദുമതം തന്നെയാണ്. ഹിന്ദുവിന്റെ കാളകൂടവിഷം മറ്റുമതസ്ഥരെക്കൂടി കാര്‍ന്നു തിന്നുകയാണ്. ആനുഭവത്തിന്റെ വെളിച്ചത്തില്‍ ജാതിവിവേചനം അവഗണ്യമായ രീതിയില്‍ കുറഞ്ഞത് ഇസ്ലാമിലാണ്. കൃസ്തുമതത്തില്‍ കൃത്യമായ വേറുതിരിവുകളുണ്ട്. അതുകൊണ്ടാണ് പൊയ്കയില്‍ അപ്പച്ചന്‍ ബൈബിള്‍ കത്തിക്കാനും കൃസ്തുമതം ഉപേക്ഷിക്കാനും കാരണം. തങ്ങളുടെ ബ്രാഹ്മണ്യപാരമ്പര്യം ഗൃഹാതുരത്വത്തോടെ ഓര്‍മിക്കുന്നത് കൃസ്താനികളാണ്. ഒരൊറ്റ മുസ്ലീമും അങ്ങനെ പറഞ്ഞ് ഈയുള്ളവന്‍ കേട്ടിട്ടില്ല.

  ഇനി ഒരു ഉദാഹരണം ഈ പോസ്റ്റില്‍ നിന്നും വായിച്ചു നോക്കൂ :- "ഡി എച്ച് ആര്‍ എം ഭരണകൂടത്താലും പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും ആക്രമിക്കപ്പെടുകയും വര്‍ക്കല കൊലപാതകം ഇവരുടെ മേല്‍ കെട്ടിവെച്ച് അവരെ ഭീകരരായി ചിത്രീകരിച്ച് അടിച്ചമര്‍ത്തുകയും ചെയ്തപ്പോള്‍, കൊല്ലം -തിരുവനന്തപുരം ജില്ലകളിലെ ബാര്‍ അസോസിയേഷനുകളുടെ, നിയമ സഹായം കൊടുക്കണ്ട എന്ന തീരുമാനപ്രകാരം അഡ്വക്കേറ്റുമാര്‍ വക്കാലത്ത് ഏറ്റെടുക്കണ്ട എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തപ്പോള്‍ സോളിഡാരിറ്റി, SDPI തുടങ്ങിയ പ്രസ്ഥാനങ്ങള്‍ മാത്രമാണ് മനുഷ്യത്വപരമായി നിയമസഹായം കൊടുത്ത് അവരെ സഹായിക്കാന്‍ തയ്യാറായതെന്നും അതിന്റെ നേതാക്കള്‍ പറയുന്നു."

  ഇനി പറയൂ, സി.പി.എം, കാണ്‍ഗ്രസ്സ്, ബിജെപി , ശിവസേന, ആര്‍.എസ്.എസ് ഇങ്ങനെ എല്ലാവരും ചേര്‍ന്ന് ദലിതന്റെ സംഘടനയായ ഡി എച്ച് ആര്‍ എമ്മിനെ ഭീകരസംഘടനയാക്കി അടിച്ചമര്‍ത്തിയപ്പോള്‍ അവരെ സഹായിച്ചതാര് ? അവര്‍ ആ സഹായം സ്വീകരിക്കാന്‍ പാടില്ലന്നാണോ താങ്കള്‍ പറയുന്നത് ?! ചുമ്മാതെ മനഃസാക്ഷിയില്ലാതെ ഭോഷത്തരം പറഞ്ഞ് ഞെളിയല്ലേ സുഹൃത്തേ !

  ReplyDelete
 13. @ കലിപ്പ്,

  താങ്കള്‍ക്ക് കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെങ്കില്‍ ഇവ കൂടി വായിക്കുക.

  http://nissahayan.blogspot.com/2010/08/dhrm-3.html

  http://manavikanilapadukal.blogspot.com/2010/09/blog-post.html

  http://manavikanilapadukal.blogspot.com/2010/08/dhrm-1.html

  http://manavikanilapadukal.blogspot.com/2010/07/blog-post.html

  ReplyDelete
 14. ദലിതന്‍ രക്ഷപെടാനായി രാഷ്ട്ട്രീയത്തെയും മതത്തെയും കൂട്ടുപിടിച്ചു എന്നു പറയുന്നതിലും ശരി അവരുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പിറകേ പോയി വഞ്ചിക്കപ്പെട്ടു എന്നു പറയുന്നതാവും. ഇന്നും അതിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല.

  സേവനസന്നദ്ധരായി വരുന്ന ഇസ്ലാമിക പ്രസ്ഥനങ്ങളുടെ സഹായം സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ അവരുടെ തനിനിറം വെളിവാകുമ്പോള്‍ ഈ ഐക്യത്തിന്റെ പേരില്‍ ദലിതനും പ്രതിക്കൂട്ടിലാവും എന്നത് ഓര്‍ത്തിരിക്കുക.
  ഇവിടെ ജോക്കര്‍ പറഞ്ഞ ആര്‍ എസ്സ് എസ്സ് കാരന്‍ പ്രകാശന്റെ കഥ വായിച്ചു. അതു സത്യമാണങ്കില്‍ പ്രകാശന്‍ രണ്ടു തലമുറ മുന്‍പു ജീവിച്ച ആളൊന്നുമല്ലല്ലോ. അങ്ങിനെ പല പ്രകാശന്മാരുമുള്ളപ്പോള്‍ ഗുജറാത്തിലെ കളി കേരളത്തില്‍ ചിലവാകില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും.

  ദലിത് ഞ്ജാനബോധത്തില്‍  എന്ത് മാറ്റമുണ്ടായി എന്നാണ്‌ പറയുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയും ലഭിക്കുന്ന ദലിത് യുവാക്കളുടെ അടുത്ത ലക്ഷ്യം എങ്ങനെയെങ്കിലും നാട്ടില്നിന്നും പറിച്ചു നടുക എന്നതാണ്‌. പിന്നെ ബ്ലോഗില്‍ കമന്റിടാന്‍ പോലും ഇവര്‍ വരില്ല സുഹ്രുത്തേ. തൊലി വെളുപ്പിക്കനുള്ള ക്രീമും വിലകൂടിയ ബ്രാന്റഡ് വസ്ത്രങ്ങളും ധരിച്ച് സവര്‍ണ്ണനാകാന്‍ ശ്രമിക്കുന്നവര്‍. സ്വന്തം മക്കള്‍ക്ക് ബ്രാഹ്മണ്യം തുളുമ്പുന്ന പേരുകള്‍ തിരഞ്ഞെടുക്കുന്നവര്‍. ദലിതനാനെന്നു പറയാന്‍ പോലും മടിക്കുന്ന ഇവര്‍ എങ്ങനെ സ്വന്തം ജനതയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ട് വരും.

  ഡി എച് ആര്‍ എം പ്രശ്നത്തില്‍ സത്യാവസ്ഥ പൊതുജനങ്ങള്‍ മനസ്സിലാകുകയും അവരുടെ സഹതാപവും വിശ്വാസവും ആര്‍ജ്ജികാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഗൂഢലക്ഷ്യങ്ങളുമായി സഹായിക്കനെത്തുന്ന സോളിഡാരിറ്റിയുടെയും എസ് ഡി പി ഐ യുടെയുമൊക്കെ ഉള്ളിലിരുപ്പ് മനസ്സിലാക്കുന്നത് നന്നായിരിക്കും. മുസ്ലീം സംഘടനകളുമായുള്ള ബന്ധം ഒരിക്കലും മായ്ക്കാനാവാത്ത കറകളായിരിക്കും ഭാവിയില്‍ ദലിതന്റെ പുറത്ത് ഉണ്ടാക്കുക.

  നിസ്സഹായന്‍
  ലിങ്കുകള്‍ക്ക് നന്ദി. ഞാന്‍ പറഞ്ഞതും പറയാനിരുന്നതുമൊക്കെതന്നെയാണ്‌ അവിടുത്തെ ചര്‍ച്ചയില്‍ പലരും പറയുന്നത്. വിഷയവും ഏതാണ്ട് ഒന്നു തന്നെ.

  ReplyDelete
 15. @ കലിപ്പ്,

  പിന്നേം ചങ്കരന്‍ തെങ്ങേത്തന്നെ !! ഡി എച് ആര്‍ എം പ്രശ്നത്തില്‍ ദലിതര്‍ മൃഗീയമായി വേട്ടയാടപ്പെട്ടപ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കി അവരെ സഹായിക്കാന്‍ തയ്യാറായ മനുഷ്യത്വമുള്ള വ്യക്തികളും സംഘടനകളും താങ്കളുടെ വീക്ഷണത്തില്‍ അല്ലെങ്കില്‍ പൊതുബോധവീക്ഷണത്തില്‍ ഭികരവാദി സംഘങ്ങളായ സോളിഡാരിറ്റിയും എസ് ഡി പി ഐ യുമല്ലാതെ ആരായിരുന്നു സുഹൃത്തെ ?!(മറിച്ച് മുഴുവന്‍ മുഖ്യധാര സംഘടനക്കാരും വേട്ടക്കാരായി , ഭരണകൂടത്തോടൊപ്പം !) മുങ്ങിച്ചാകാന്‍ പോകുന്നവന്‍ പിടിക്കുന്ന കച്ചിത്തുരുമ്പ്, പെരുമ്പാമ്പാണോയെന്ന് തിരക്കേണ്ട കാര്യമില്ല, അത് അവനെ രക്ഷിക്കുമെങ്കില്‍ ! ഇപ്പോള്‍ സഹായം കൊടുത്തു രക്ഷിച്ചതും ആ പെരുമ്പാമ്പ് തന്നെ ! ഇതേ സവര്‍ണ പൊതുബോധം തന്നെയാണ് പെരുമ്പാമ്പെന്ന വ്യാജനിര്‍മിതി ഉണ്ടാക്കിയെടുത്തിരിക്കുന്നതും !! അല്ലെങ്കില്‍ പെരുമ്പാമ്പിനെതിരെയുള്ള താങ്കളുടെ തെളിവുകള്‍ ഹാജരാക്കൂ സുഹൃത്തെ. കൂടാതെ വര്‍ക്കല കൊലപാതകത്തില്‍ ഏതു പൊതുജനത്തിന്റെയാണ് സഹതാപവും വിശ്വാസവും ഡി എച് ആര്‍ എമ്മിന് അനുകൂലമായത് ? കള്ളക്കേസ് അവരുടെ അക്കൌണ്ടില്‍ നിന്നും മാറ്റിക്കിട്ടിയോ ?

  ReplyDelete
 16. കലിപ്പ്.,കാര്യങ്ങൾ ബോധ്യപ്പ്ടുത്താൻ ഇങ്ങനെ കഷ്ടപ്പെടണമെന്നില്ല.ഏതായാലും കുറെ അനുഭവങ്ങളുള്ളവരാണല്ലോ ഞങ്ങളും.വായനയുടേയും പഠനത്തിലും തീരെ മോശവുമല്ല.രണ്ടു ദിവസം മുമ്പ്,ടി.വി.യിൽ കണ്ട വാർത്ത ഇങ്ങനെ’‘ബി.ജേ.പി.ഈ വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആരുമായും കൂട്ടുകൂടാൻ തീരുമാനിച്ചു.’‘അതിൽ മതമൌലിക വാദികളേയും,മതതീവ്രവാദികളേയും ഒഴിവാക്കിയിട്ടുണ്ട്.എം.ടി.രമേശ്.
  അതായത്,ആർക്കും ആരേയും ചാർത്തിക്കൊടുക്കാനുള്ള പട്ടം എന്ന്.
  അതിൽനിന്നും കലിപ്പും ഒട്ടും പിന്മാറേണ്ടതില്ല.

  ReplyDelete
 17. ഈ ഞങ്ങള്‍ എന്നു പറയുന്നത് സൊളിഡാരിറ്റിയും ജമാ അത്തെയുമാണന്ന് മനസ്സിലായി. എന്തിനാ വെറുതെ അംബേദ്ക്കറിന്റെയും ദലിതന്റെയും പേരു പറഞ്ഞ് പ്രചാരണം .

  പെരുമ്പാമ്പിനെതിരെ ഇപ്പോള്‍ തെളിവില്ല. ആര്‍ക്കും ഇപ്പോള്‍ ഉണ്ടാവില്ല. പക്ഷേ തെളിവ് വരുമ്പോള്‍ പെരുമ്പാമ്പിന്റെ ഗതി തന്നെയാവും അതു വിഴുങ്ങിയവരുടെയും. ഇതൊക്കെ വ്യാജനിര്‍മ്മിതിയാണെന്ന് ദലിതന്‍ വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അതാണ്‌ ഞാന്‍ പറഞ്ഞത് ദലിതര്‍ വിവരംകെട്ടവരാനന്ന്.

  ReplyDelete
 18. കലിപ്പേ,വരവു വെച്ചിരിക്കുന്നു.

  ReplyDelete
 19. Replies

  1. അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗത്വം നേടിയത് ്മുസ്്‌ലിംലീഗിന്റെ സഹായത്തോടെയാണെന്ന് മറക്കരുത്. പി.കെ.ബാലകൃഷ്ണന്‍ എഴുതുന്നത് കാണുക:
   മുസ്‌ലിംലീഗിന്റെ പിന്‍ബലത്തില്‍ ബംഗാള്‍ നിയമസഭയിലേക്ക് ജയിച്ചുവന്ന കുറേ അധഃകൃത എം.എല്‍.എമാര്‍ അംബേഡ്കറുടെ പേര് നിര്‍ദ്ദേശിക്കുകയും ലീഗ് അതിനെ പിന്തുണക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗത്വം നേടിയത്. (പികെ ബാലകൃഷ്ണന്റെ ലേഖനങ്ങള്‍, ഡി.സി ബുക്‌സ്, കോട്ടയം, 2004, പേജ്:196)
   അംബേദ്കര്‍ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗത്വം നേടിയത്.

   Delete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.