Saturday 12 November 2011

അരളിയുടെ മറുപടി.

അരളി അതിന്റെ നിലപാടുകൾ വ്യക്തമാക്കിയതായിരുന്നു കഴിഞ്ഞ പോസ്റ്റ്.അതിൽ അനൊണിയായി കമന്റ് എഴുതിയ സുഹൃത്ത്,മിശ്രവിവാഹം അംബെദ്ക്കറുടെ നിലപാടല്ലന്ന് സൂചിപ്പിക്കുന്നു.ഈ വിഷയത്തിൽ അരളിയുടെ നിലപാട് അല്പം കൂടി വിപുലമായതിനാൽ അതും പോസ്റ്റാക്കുന്നു.
          ഒരു വിഭാഗംപേര്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ ഇടുങ്ങിയ മനോഭാവമോ സമീപനമോ ആയിരുന്നില്ല ഇന്ത്യന്‍ ജാതി പ്രശ്നത്തിന്‍മേല്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ പുലര്‍ത്തി
യിട്ടുള്ളത് എന്നത് നിസ്തര്‍ക്കമാണ്. ജാതി ചിന്തയില്‍ നിന്ന് വിമുക്തമായതോ സ്വത്വപ്രശ്നങ്ങളെ അംഗീകരിക്കുന്നതോ സാമൂഹ്യ ബഹുസ്വരതയെ സ്വീകരിക്കുവാന്‍ തയ്യാറുള്ളതോ ആയ വരേണ്യവിഭാഗത്തില്‍പ്പെടുന്ന ഒരു
ജനാധിപത്യകാരന്‍ എങ്ങനെ ദലിതുകള്‍ക്കോ അംബേദ്ക്കറൈറ്റുകള്‍ക്കോ ശത്രുവാകും? ‘ഒരു മേലാളന് ഒരുനല്ല മനുഷ്യനാകാനോ ഒരു നല്ല മനുഷ്യന് ഒരു മേലാളനാകാനോ കഴിയില്ല’ എന്ന അംബേദ്കര്‍ വാചകത്തിലെ മേലാളന്‍ സവര്‍ണ്ണനും നല്ലമനുഷ്യന്‍ കീഴാളനുമെന്ന് തെറ്റിദ്ധരിച്ച് നടക്കുന്നവരോട് എന്തുപറയാന്‍. മേലാളന്‍,
കീഴാളന്‍, ജനാധിപത്യകാരന്‍ തുടങ്ങിയ എല്ലാ സാമൂഹ്യവകഭേദങ്ങളും അതേരീതിയില്‍ തന്നെ ഏതുജാതിയിലും ഉപജാതിയിലും പ്രകടമാണ്. അതുകൊണ്ടുതന്നെ ജാതിക്കെതിരായ സമരമുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കേണ്ടവ മാത്ര മ ല്ല ആത്മഗതമായി അവനവ ന്റെ നെഞ്ചിലേക്ക് തുരന്നിറക്കതു കൂടിയാണ് .
           മിശ്രവിവാഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ദലിതനായ പുരുഷനും വരേണ്യയായ സ്ത്രീയും തമ്മിലുള്ളത് എന്നുള്ള ഒരു മുന്‍വിധിയാണ് പലരും വെച്ചുപുലര്‍ത്തുന്നത്. മറിച്ചുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കിടയി  
ലുണ്ട് . എന്നു മാത്രമല്ല എല്ലാ വിഭാഗം മനുഷ്യര്‍ തമ്മിലും മിശ്ര വിവാഹം നടക്കതുല്ലാ. രു   പരും ദലിതുകളല്ലാതെ നടക്കുന്ന മിശ്രവിവാഹങ്ങളോട് മുഖംതിരിച്ചുപോകാനുള്ള സ്വാതന്ത്യ്രം ‘ദലിതുവൈകാരികന്മാര്‍ക്ക്’
ഉണ്ടെന്നുള്ളത് സമ്മതിക്കുമ്പോള്‍ തന്നെ അദലിതുകള്‍ക്കിടയില്‍ നടക്കുന്ന മിശ്രവിവാഹങ്ങളെക്കൂടി രാജ്യത്തെ ജാതിനിര്‍മ്മൂലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തത്വത്തില്‍ വിലയിരുത്തുവാനാണ് അരളിക്ക് താല്‍പര്യം.
         അംബേദ്ക്കര്‍ പറയുന്നു “ഉപജാതികള്‍തമ്മിലുള്ള സംയോജനം സാദ്ധ്യമാണെന്ന് കരുതുകയാണെങ്കില്‍ ഉപജാതികളുടെ നിര്‍മ്മാര്‍ജനം തുടര്‍ന്ന് ജാതികളുടെ നിര്‍മ്മാര്‍ജനത്തിന് വഴിതെളിക്കുമെന്ന് എന്താണുറപ്പ്? പ്രത്യുത
ഉപജാതികളുടെ നശീകരണത്തോടെ പ്രക്രിയ അവസാനിക്കാനാണ് സാദ്ധ്യത(!). അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ഉപജാതികളുടെ നാശം ജാതികളെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുവാനും ദ്രോഹകരമാക്കുവാനും അധി
കാരപൂര്‍ണ്ണമാക്കാനും മാത്രമേ ഉതകുകയുള്ളൂ”. (പേജ് നമ്പര്‍ 94, ജാതിനിര്‍മ്മൂലനം - പരിഭാഷ റ്റി.കെ. നാരായണന്‍, പ്രസാധകര്‍ ബഹുജന്‍ സാഹിത്യഅക്കാദമി) ഉപജാതികളുടെ ലയനം, ഉപജാതികളുടെ നിര്‍മ്മൂലനം മാത്രമേ സാദ്ധ്യമാക്കുന്നുള്ളൂ എന്നും മറിച്ച് സമഗ്രമായൊരു ജാതിനിര്‍മ്മൂലനത്തിന് അതുകാരണമാകുന്നില്ല എന്നുതന്നെ യാണ് അംബേദ്കര്‍ സൂചിപ്പിക്കുന്നത്. ഉപജാതികള്‍ കൂടിച്ചേര്‍ന്ന സംവിധാനങ്ങളായ എന്‍.എസ്സ്.എസ്സ്., എസ്സ്.
എന്‍.ഡി.പി. സമൂഹങ്ങളും അവതമ്മില്‍ നടക്കുന്ന പലവിധതര്‍ക്കങ്ങളും മുകളില്‍ പറഞ്ഞ അംബേദ്കറുടെ വാദങ്ങള്‍ക്ക് ഉദാഹരണമാകുന്നുണ്ട് . “യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗം മിശ്രവിവാഹമാണെന്ന് എനിക്ക് ബോദ്ധ്യമായിട്ടുണ്ട്. രക്തസംയോജനം മാത്രമേ ബന്ധുക്കളെന്ന വികാരം സൃഷ്ടിക്കുകയുള്ളു. ബന്ധുമിത്രാദികളെന്നുള്ള വികാരംപരമപ്രധാനമായി തീരാതെ ജാതിയാല്‍ സൃഷ്ടിക്കപ്പെട്ട വേറിട്ടുനില്‍ക്കല്‍ വികാരം-അന്യരാണെന്ന വികാരം-തിരോധാനം ചെയ്യുകയില്ല”. “ജാതിയെ തകര്‍ക്കാന്‍വേണ്ടിയുള്ള ഒരു യഥാര്‍ത്ഥ പരിഹാരമാണ് മിശ്രവിവാഹം. ജാതി
യുടെ ലായകമായി മറ്റൊന്നും ഉതകുകയില്ല” (അതേ പേജ് അതേ പുസ്തകം).
      ‘മിശ്രഭോജനവും മിശ്രവിവാഹവും സംഘടിപ്പിക്കുന്നത് കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെ ബലം പ്രയോഗിച്ച് തീറ്റിക്കുന്നതുപോലെയാണ്’ - എന്ന് അംബേദ്കര്‍ പറയുന്നതിനെ സൂക്ഷ്മമായി വായിച്ചാല്‍ ബലപ്രയോഗത്തിലൂടെയല്ലാതെ സ്വാഭാവികമായി നടക്കേണ്ട കാര്യമാണ് മിശ്രവിവാഹം എന്ന അര്‍ത്ഥതലത്തില്‍ എത്തിച്ചേരാവുന്നതേ
യുള്ളു. ‘ശാസ്ത്രങ്ങളില്‍ (?) അധിഷ്ഠിതമായ ദ്രോഹകരമായ മതധാരണകള്‍ തുടച്ചുവൃത്തിയാക്കി മനസ്സ് ശുചിയാക്കുമ്പോള്‍ ആരുംപറയാതെതന്നെ അവനോ അവളോ മിശ്രവിവാഹം ചെയ്യട്ടെ’യെന്നുള്ള ‘ജാതിനിര്‍മ്മൂലന’മെന്ന പ്രസംഗത്തിനിടയില്‍ അംബദ്കര്‍ സ്വീകരിക്കുന്ന നിലപാട് ഇതിനെ ശരിവെക്കുന്നുമുണ്ട്.
      ബ്രാഹ്മണരേയും സവര്‍ണ്ണരേയും പറ്റി പറയുമ്പോള്‍ ‘അവന്‍മാരെ’ന്നും മറ്റും കൂടെചേര്‍ത്ത് പറയുന്നഅന്ധവൈകാരികത അവസാനിപ്പിച്ച് പുതിയകാലത്തിന് യോജിച്ച സംഘാടകരായി മാറുകയാണ് വേത്.‘ഞങ്ങളും-നിങ്ങളുമെന്ന ഞരമ്പു കുറുക്കലുകളല്ല, മറിച്ച് ‘നമ്മളെന്ന’ സാദ്ധ്യതയിലേക്കാണ് അംബേദ്കറിസത്തിന്റെ ആത്യന്തിക പ്രയാണം എന്ന് തിരിച്ചറിഞ്ഞ് സ്വയംമാറാന്‍ കഴിയാത്തവര്‍ ഒരു ‘ദലിതുകോളനി’ മാത്ര
മായി അംബേദ്കറിസത്തെ കേവലവത്കരിക്കുകയാണ് ചെയ്യുന്നത്. ദലിതര്‍ക്ക് ഭൂരിപക്ഷമില്ലാത്തതോ, ദലിതര്‍തന്നെ  ഇല്ലാത്തതോ ആയ അംബേദ്കറൈറ്റ് മൂവ്മെന്റുകളും രാജ്യത്ത് വരുംകാലങ്ങളില്‍ സംഭവിക്കാനുള്ള സാദ്ധ്യതയാണ് നമ്മള്‍ കല്പ്പിക്കുന്നത് .
       ചുരുക്കത്തില്‍ പ്രണയത്തിന്റെയോ സൌഹൃദത്തിന്റെയോ കാലത്ത് നടക്കുന്ന സംവാദങ്ങളിലൂടെ സംഭവിക്കുന്ന കൃത്യമായ രാഷ്ട്രീയ ബോദ്ധ്യപ്പെടലിന്റെ അടിസ്ഥാനത്തിലുള്ള മിശ്രവിവാഹങ്ങളാണ് കാലഘട്ടത്തിന്റെ
ആവശ്യം. അത്തരം രാഷ്ട്രീയ ജീവിതങ്ങള്‍ക്ക് ഇന്ത്യന്‍ സാമൂഹ്യപരിഷ്കരണ പ്രക്രിയയില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. ഉപജാതികള്‍ തമ്മിലുള്ളതായാലും, ജാതികള്‍തമ്മിലുള്ളതായാലും, മതങ്ങള്‍തമ്മിലുള്ളതായാലും.
പുതിയൊരു സംസ്കാരം അവ ഉത്ഘാടനം ചെയ്യുന്നുണ്ട്. ഈ സത്യത്തെ ചുമ്മാതങ്ങ് നിരാകരിച്ചുകൂടാ.

11 comments:

  1. പ്രണയം,രാഷ്ട്രീയ ഉള്ളടക്കമാവുന്നടത്തോളം ജൈവിക മാവുന്നു.വായന നവീകരിക്കുന്നതോടെ നമ്മളും പുതുവഴികൾ തേടും.രണ്ടു പ്രണയികൾ ചുംബിക്കുമ്പോൾ ലോകം മാറുന്നു.

    ReplyDelete
  2. //// ജാതി ചിന്തയില്‍ നിന്ന് വിമുക്തമായതോ സ്വത്വപ്രശ്നങ്ങളെ അംഗീകരിക്കുന്നതോ സാമൂഹ്യ ബഹുസ്വരതയെ സ്വീകരിക്കുവാന്‍ തയ്യാറുള്ളതോ ആയ വരേണ്യവിഭാഗത്തില്‍പ്പെടുന്ന ഒരു
    ജനാധിപത്യകാരന്‍ എങ്ങനെ ദലിതുകള്‍ക്കോ അംബേദ്ക്കറൈറ്റുകള്‍ക്കോ ശത്രുവാകും?/////

    =തീര്‍ച്ചയായും അങ്ങനെയുള്ള ഒരാള്‍ ആര്‍ക്കും ശത്രുവാകില്ല, ആകരുത്. എന്നാല്‍ 'എന്തുകൊണ്ടാണ് ബ്രാഹ്മണര്‍ ഒരു വോള്‍ട്ടയറെ സൃഷ്ടിക്കാഞ്ഞത്?' എന്ന അംബേദ്കര്‍ക്ക് ചോദിക്കേണ്ടിവനനത് എന്ന് താങ്കള് ചിന്തിച്ചിട്ട്ണടോ(ശൂദ്രര്‍ ആരായിരുന്നു എന്ന ഗ്രന്ഥം നോക്കുക)

    ReplyDelete
  3. അംബേദ്കര്‍ ജാതിനിര്‍മ്മൂലനം എന്ന പ്രസംഗം ആരെ ഉദ്ദേശിച്ച് പറഞ്ഞതാണ്? ഹിന്ദുക്കള്‍ എന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ ദലിതരെക്കൂടി ഉദ്ദേശിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഒരു വിശദീകരണം നല്കിയാല്‍ മേല്‍ പോസ്റ്റിലെ വാദങ്ങള്‍ക്ക് വിശദീകരണം തരാന്‍ നോക്കാം.

    ReplyDelete
  4. മിശ്രവിവാഹം എങ്ങനെ ജാതി ഇല്ലാതാക്കുമെന്നാണ് നിങ്ങള്‍ ഈ പറയുന്നത്? ഇന്നാട്ടില്‍ മിശ്രവിവാഹം കഴിച്ചിട്ടുള്ളവരുടെ മക്കള്‍ ഭൂരിപക്ഷവും അച്ഛന്‍റെയോ(അപ്പന്‍റെയോ/ബാപ്പയുടയോ)അമ്മയുടെയോ(ഉമ്മയുടെയോ) ജാതിയിലാണ്.(സുപ്രീം കോടതി വിധിക്ക് ശേഷം ഇപ്പോള്‍ പിതാവിന്‍റെ ജാതി മാത്രം). പിന്നെ എവിടെയാണ് ജാതി ഇല്ലാതാകുന്നത്?

    (മുകളില്‍ കമന്റിട്ടിരിക്കുന്നയാളല്ല ഇതെഴുതിയിരിക്കുന്നത്.)

    ReplyDelete
  5. അനോണിയാട്ടാണങ്കിലും പോസ്റ്റ് വായിച്ച്,കമന്റിയവർക്ക് നന്ദി അറിയിക്കുന്നു.മറുപടി പറയാൻ താമസിച്ചത്,അരളി അതിന്റെ ആദ്യ ഘട്ടങ്ങൾ പിന്നിടുന്നതേയുള്ളു എന്നതിനാലാണ്.
    ജാതിപാലനത്തിന്റെ പ്രത്യശാസ്ത്രമായ ബ്രാഹ്മണിസത്തെ അതിന്റെ എല്ലാ തലങ്ങളിലും വെച്ച് നേരിടുകയും,നിർവ്വീര്യമാക്കുകയും ചെയ്യുന്ന യഥാർത്ഥ ബദലാണ്,ജാതിനിർമ്മൂലന പ്രത്യശാസ്ത്രമായ അംബ്ദ്ക്കറിസം.ഡോ.അംബ്ദ്ക്കറിന്റെ’Master piece work'എന്ന പ്രാധാന്യമാണ്’ജാതിനിർമ്മൂലനം’എന്ന കൃതിക്കുള്ളത്.കാൻഷിറാം അടക്കമുള്ള ധാരാളം മനുഷ്യരെ ഒറ്റരാത്രിയിൽ തന്നെ പലയാവർത്തി വായിക്കുവാൻ പ്രേരിപ്പിച്ച പുസ്തകം.ജാതിയുടെ പരിഹാര മാർഗ്ഗങ്ങളിൽ ഒന്നായി മിശ്രവിവാഹത്തെ ഉയർത്തിക്കാട്ടുന്നത് ഈ പുസ്തകത്തിലാണ്.ലാഹോറിലെ’ജത്പത് തോഡക് മണ്ഡ’ലെന്ന(ജാതി നശീകരണ മണ്ഡലം)ഹിന്ദു പരിഷ്ക്കരണവാദി പ്രസ്ഥാനത്തിന്റെ സമ്മേളനത്തിലേക്ക് തയ്യാറാക്കിയ പ്രസംഗമായതുകൊണ്ടും,ദളിതുകളെ ഹിന്ദുമതത്തിനു വെളിയിലാണ് അംബ്ദ്ക്കർ സ്ഥാനപ്പെടുത്തുന്നത് എന്നതുകൊണ്ടും,ആ പുസ്തകത്തിലൂടെ അംബ്ദ്ക്കർ നടത്തുന്ന മിശ്രവിവാഹ ആഹ്വാനം,ദളിതുകൾക്ക് ബാധകമല്ല എന്ന വാദം ശരിയല്ല.ആർക്കും ആരേയും വിവാഹംചെയ്യാൻ സാധിക്കുന്ന സാമൂഹ്യ വ്യവസ്ഥിതി തന്നെയാണ് ആത്യന്തികമായി നിർമ്മിക്കപ്പെടേണ്ടത്.ഏറ്റവും വിശാലവും,യാഥാർത്ഥ്യപൂർണ്ണവുമാണ് അംബ്ദ്ക്കറ്സത്തിന്റെ ഉള്ളടക്കം.അത് വിദ്വേഷത്തിന്റേയോ,വൈരാഗ്യത്തിന്റേയോ ഭൂമികയല്ല.ബ്രാഹ്മണനായ ഒരു വ്യക്തിയേയല്ല,ബ്രാഹ്മണൻ എന്ന ഹീനമായ മാനസികാവസ്ഥയെ(superiority complex )ആണ് അംബ്ദ്ക്കർ ചോദ്യം ചെയ്യുന്നതും,പ്രതികൂട്ടിൽ നിർത്തുന്നതും.ഏത് മത-ജാതിക്കുള്ളിലും,ഉപജാതിക്കുള്ളിലുമുണ്ട് ബ്രാഹ്മണൻ അഥവാ സവർണ്ണൻ.തൊലിനിറമല്ല അതൊരു മാനസികാവസ്ഥയാണ്.ഈ യാഥാർത്ഥ്യത്തിലൂന്നി നിന്നുകൊണ്ടാണ് പുതിയ കാലത്ത്,ഒരു സംവാദം നിർവ്വഹിക്കേണ്ടത്.
    (തുടരും)

    ReplyDelete
  6. സ്വന്തം സമുദായത്തിന്റെ കാര്യത്തിൽ അനാവശ്യമായ വികാരവും,അന്യവിഭാഗങ്ങളോട്‌ അനാവശ്യ വിദ്വേഷവും വെച്ചുപുലർത്തുന്ന മനുഷ്യർ എല്ലാ ജാതി-മതവിഭാഗങ്ങ്ലിലുമുള്ളപ്പോൾ,ദളിത് വിഭാഗത്തിലുമുണ്ടാകുന്നത് ഒരു തെറ്റാകുന്നില്ല.എന്നാൽ മറ്റുള്ളവരെപോലെ,അവരേയും തിരുത്തേണ്ട പ്രവർത്തനമാണ് എടുക്കേണ്ടത്.
    വിശ്വാസത്തിലധിഷ്ഠിതമായ പരസ്പര സ്നേഹം നിലനിർത്തിയർ എന്ന നിലയിലാണ് അംബ്ദ്ക്കർ എന്ന ദളിതനും,ബ്രാഹ്മണയായ സവിതയും വിവാഹിതരാകുന്നത്.സവിത,ബ്രാഹ്മണയോ,ഇസ്ലാമോ,ഹൃസ്ത്യനോ മറ്റേതെങ്കിലും വിഭാഗമോ ആയിക്കൊള്ളട്ടേ,മഹർ എന്ന ജാതിയിൽ ഒരു സ്ത്രി ഇല്ലാഞ്ഞിട്ടോ,ദളിത് വിഭാഗത്തിൽ ഒരു സ്ത്രി ഇല്ലാഞ്ഞിട്ടൊ ആണ് അംബ്ദ്ക്കർ മറ്റൊരു സ്ത്രീയെ പങ്കാളിയാക്കിയതെന്ന് കരുതികൂടാ.മുരട്ടു വാദങ്ങൾ കൊണ്ട് ആ സംഭവത്തെ ലഘൂകരിക്കാനും,അതിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ മറച്ചുപിടിക്കാനുമുള്ള ശ്രമങ്ങൾ തള്ളികളയണം.’ചോരതന്നെ കൊതുകിനു കൌതുകം’എന്ന മനോഭാവമാണ് അതിനു പിന്നിൽ.ഗുണപരമായ യാതൊരു സന്ദേശവും,ഇത്തരം വാദങ്ങളാൽ ഉല്പാദിപ്പിക്കപ്പെടുന്നില്ല.ഏതായാലും സവിത-Episod കൂടി ചേർത്തുവെച്ചുള്ള അംബ്ദ്ക്കറെ മുന്നോട്ടു വെക്കാനും,ചർച്ച ചെയ്യാനുമാണ് അരളിക്കു താല്പര്യം.

    ReplyDelete
  7. സംസ്കാരമെന്നത്,സംസ്കരിക്കപ്പെട്ട അവസ്ഥയാണങ്കിൽ, ജാതിയും മതവുമൊക്കെ അരിപ്പയിൽ അടിഞ്ഞു കിടക്കേണ്ടവയല്ല.അവയൊക്കെ പൊടിഞ്ഞു മിശ്രിതമാകുന്ന ഒരവസ്ഥയെമാത്രമേ സംസ്കാരമെന്നു വിളിക്കാൻ കഴിയൂ.തീർച്ചയായും എല്ലാത്തരം മിശ്രവിവാഹങ്ങളേയും മിശ്രവിവാഹിതരേയും,അംഗീകരിക്കുന്ന ഒരു സമൂഹം മാത്രമേ സംസ്കാര സമ്പന്നമാകുന്നുള്ളു.നമ്മുടെ പരമമായ ലക്ഷ്യം അതാകണം.മിശ്രവിവാഹം അതിനു സാദ്ധ്യമാകുമെങ്കിൽ അരളി സ്വാഗതം ചെയ്യുകതന്നെ ചെയ്യും.ഇനി അഥവാ ഹിന്ദു-മിശ്രവിവാഹങ്ങളെ അങ്ങനെ തന്നെ കണ്ടാലും അവരെ അഭിമുഖീകരിക്കുന്ന പ്രത്യശാസ്ത്രം അംബദ്ക്കറിസമാണന്ന് അവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം കൂടിയാണ് അരളി നിർവഹിക്കുന്നത്.മുഴുവൻ പേർക്കും അതുദഹിക്കണമെന്നില്ല.അങ്ങനെയൊരു നിർബന്ധം,അരളി വെച്ചുപുലർത്തുന്നുമില്ല.
    (ഭരണഘടനക്ക് അതീതരല്ലല്ലോ ആരും.മിശ്രവിവാഹിതരുടെ കാര്യത്തിലും അതാണു ശരി.)

    ReplyDelete
  8. പ്രകൃതിയില്‍ ഒരേതരം മാത്രം ജീവികളും സസ്യങ്ങളുമല്ല മറിച്ച് വൈവിധ്യമാര്‍ന്ന ജീവജാലസാന്നിദ്ധ്യമാണുള്ളത്. അതുകൊണ്ടു തന്നെ മനുഷ്യരുടെ കാര്യത്തിലും നരവംശശാസ്ത്രപരമായി വ്യത്യസ്തതകളുള്ള വംശങ്ങള്‍ നിലനില്‍ക്കുന്നു. അവര്‍ നിറം, ഉയരം, ആകൃതി, ആരോഗ്യം തുടങ്ങിയ പല ശാരീരിക സവിശേഷതകളിലും ഭാഷ, വിശ്വാസം, ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം, വസ്ത്രം തുടങ്ങിയ സാംസ്ക്കാരിക ഘടകങ്ങളിലും വ്യത്യസ്ത പുലര്‍ത്തുന്നു. ഈ വൈവിധ്യത്തിന്റെ ബാഹുല്യം ഏറ്റവും കൂടുതലായി വന്നത് ഇന്ത്യയിലായിപ്പോയി. അതൊരു മലിനീകരണമായി കാണുന്നത് 'യൂജനിസ'ത്തിന്റെയും 'സോഷ്യല്‍ ഡാര്‍വിനിസ'ത്തിന്റെയും വക്താക്കളാണു്. ഇന്ത്യയില്‍, മാനവിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രം ദൈവത്തിന്റെ പേരില്‍ സൃഷ്ടിച്ചുകൊണ്ട് 'ഗോത്രജാതി' മനുഷ്യരെ 'വര്‍ണവ്യവസ്ത'യിലെ ജാതികളാക്കി പരിവര്‍ത്തിപ്പിച്ചത് ബ്രാഹ്മണിസമാണു്. വ്യത്യസ്ത സാമൂഹിക അടയാളങ്ങള്‍ വഹിക്കുന്ന ഗോത്രജാതികള്‍ ഹിന്ദുത്വത്തില്‍ നിന്നും മോചനം നേടിയാലും അവയുടെ social & ethnic identity യുടെ പേരില്‍ 'ജാതിവ്യവസ്ഥ'യില്‍ പെടാത്ത 'ജാതികള്‍' അഥവാ 'ഗോത്രങ്ങളാ'യി നിലനില്‍ക്കും. ഇത്രയും വൈവിധ്യത്തോടെ നിലനില്‍ക്കുന്ന, തകര്‍ക്കാനാവാത്ത ജാതികളാകുന്ന ജനസമൂഹങ്ങളും മതവിഭാഗങ്ങളും ഉള്‍പ്പെട്ട ഈ രാജ്യം എല്ലാവരുടേതുമാണു്. അതിന്റെ വിഭവങ്ങളിലും അധികാരത്തിലും എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ആവശ്യമാണു്. അതാണു് ശരിയായ ജനാധിപത്യം. അതിനു് രാഷ്ട്രീയാധികാരിത്തിലും ഉദ്യോഗത്തിലും ഭൂമിയുള്‍പ്പെടെയുള്ള വിഭവങ്ങളിലും ജനസംഖ്യാനുപാതികമായ സംവരണം പുലര്‍ത്തുകയാണു് വേണ്ടത്. അത് സ്ഥാപിച്ചെടുക്കുന്നതാണു് സാമൂഹികനീതിയ്ക്കുവേണ്ടിയുള്ള പോരാട്ടം. അത് ഇന്നല്ലെങ്കില്‍ നാളെ നടക്കുക തന്നെ ചെയ്യും."
    ചാര്‍വാകന്‍ഭായ്,
    മുകളില്‍ ഉദ്ധരിച്ചിട്ടുള്ള വാചകം താങ്കള്‍ ഒന്ന് വായിക്കണത് നന്നായിരിക്കും. എന്നിട്ട് ജാതി നിര്‍മൂലനം നടക്കുമോ എന്ന് ചിന്തിക്ക്.

    മിശ്രവിവാഹം കഴിച്ചവരുടെ ജാതി നിര്‍മൂലനം ചെയ്യുന്നതെങ്ങനെയെന്ന് ഇനിയും താങ്കള് വ്യക്തമാക്കിയില്ല. വെറുതെ അതുമിതും പറയാതെ ക്രിസ്പായി ചോദ്യത്തിന് നേരാംവണ്ണം മറുപടി പറയാന് ശ്രമിക്കണ്ണാ.

    ReplyDelete
  9. മുകളിലെ കമന്റിന്റെ ശരിയായ ലിങ്ക് ഒന്നുകൂടെ കൊടുക്കുന്നു, ചാര്‍വാകന്‍ഭായി http://itsmyblogspace.blogspot.com/2011/11/blog-post_15.html?showComment=1322469902123#c5585170566004013893

    ReplyDelete
  10. അനോണി സുഹൃത്തെ,അരളി ഒരു സാമൂഹ്യകൂട്ടായ്മയാണ്.അതിന്റെ അഭിപ്രായം പറഞ്ഞു.വിയോജിപ്പ് സ്വാഭാവികമാണ്.ജാതി നിർമ്മൂലനത്തിന്റെ അവസാന വഴിയാണ് മിശ്രവിവാഹമെന്ന് അരളി ഒരുകാലത്തും അവകാശപ്പെടുന്നില്ല.അതും ഒരു സാധ്യതയായി പരിഗണിക്കണം.

    ReplyDelete
  11. ////ഇന്ത്യയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം ജാതിയാണന്നും, അതിനുള്ള ക്രിയാത്മക പരിഹാരം അതിന്റെ നിര്‍മ്മൂലനമാണന്നും, അതു നടപ്പിലാക്കാനുള്ള പ്രധാന വഴികളിലൊന്ന് മിശ്രവിവാഹമാണന്നും ഡോ.അംബേദ്ക്കര്‍ സിദ്ധാന്തിക്കുന്നു.///
    ഇതല്ലേ സാമൂഹ്യകൂട്ടായ്മക്കാര്‍ എഴുതിയത് ചാര്‍വാകനണ്ണോ?ഇത്ര പെട്ടെന്ന് അതും ഒരു സാധ്യതയായി പരിഗണിക്കണമെന്നായോ?
    അതൊരു സാധ്യതയല്ലെന്നല്ലേ കണ്മുന്നിലെ അനുഭവങ്ങള്‍ തെളിയിക്കുനന്നത് നമ്മുടെ നാട്ടില്‍ ഈ മിശ്രവിവാഹം കഴിച്ച ദമ്പതിമാര്‍ കുറേയുണ്ടല്ലോ എവിടെയാണ് അവരുടെ ജാതി നിര്‍മൂലനം ചെയ്യപ്പെട്ടതെന്ന് താങ്കളൊന്ന് വ്യക്തമാക്കിത്താ. പ്ലീസ് . അതുമാത്രം കാണിച്ചുതാ. രേഖയില് നിന്ന് ജാതി ഒഴിവാക്കിയാല് ജാതി ഇല്ലാതാകോ? (യുക്തിവാദികള് അങ്ങനെ പല മണ്ടത്തരവും കാണിക്കുന്നുണ്ട്. മക്കളുടെ സംവരണവും അങ്ങനെ അവരില്പ്പലരും നഷ്ടപ്പെടുത്തീണ്ടുമുണ്ട്)

    ReplyDelete

ശ്വാസം പോലെ പ്രധാനമാണ് ,ഞങ്ങള്‍ക്ക് ബാബാസാഹിബിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും. അഭിപ്രായങ്ങള്‍ ജനാധിപത്യ മനസ്സുകളുടെ അവകാശമാണ്.